ബേപ്പൂരിൽ അൻവറിനെ സ്ഥാനാർഥിയാക്കേണ്ടിയിരുന്നില്ലെന്ന് മുല്ലപ്പള്ളി; പിന്തുണച്ച് കാരാട്ട് റസാഖ്

  1. Home
  2. Kerala

ബേപ്പൂരിൽ അൻവറിനെ സ്ഥാനാർഥിയാക്കേണ്ടിയിരുന്നില്ലെന്ന് മുല്ലപ്പള്ളി; പിന്തുണച്ച് കാരാട്ട് റസാഖ്

pv anvar


ബേപ്പൂരിൽ പി.വി. അൻവറിനെ യുഡിഎഫ് സ്ഥാനാർഥിയാക്കേണ്ടിയിരുന്നില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബേപ്പൂരിൽ യുഡിഎഫ് പരാജയപ്പെടുമെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.മറ്റൊരു സ്ഥാനാർഥിയായിരുന്നു മത്സരിച്ചിരുന്നതെങ്കിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പി.വി. അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ് രംഗത്തെത്തി. അൻവർ ഉയർത്തിയ വിഷയങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണമായെന്നും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചതാണ് പരാജയത്തിന് കാരണമെന്ന വാദം അനവസരത്തിലാണെന്നും കാരാട്ട് റസാഖ് പറഞ്ഞു.

സ്വതന്ത്ര ചിഹ്നമാണ് പ്രശ്‌നമെങ്കിൽ തളിപ്പറമ്പിലും പയ്യന്നൂരിലും അമ്പലപ്പുഴയിലും പരാജയപ്പെടേണ്ടിയിരുന്നുവെന്നും കാരാട്ട് റസാഖ് ചൂണ്ടിക്കാട്ടി. അൻവറിനെ കാലുവാരിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പരസ്യമായി പറയുന്നത് അൻവറിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു.