'മിഷൻ സമുദ്രയുമായി ബന്ധപ്പെട്ട ഏത് പദ്ധതി വന്നാലും തീരദേശക്കാരെ പരിഗണിച്ചിരിക്കും'; വി.ഡി സതീശൻ

  1. Home
  2. Kerala

'മിഷൻ സമുദ്രയുമായി ബന്ധപ്പെട്ട ഏത് പദ്ധതി വന്നാലും തീരദേശക്കാരെ പരിഗണിച്ചിരിക്കും'; വി.ഡി സതീശൻ

v d satheesan


മിഷൻ സമുദ്രയുമായി ബന്ധപ്പെട്ട ഏത് പദ്ധതികൾ നടപ്പിലാക്കുമ്പോഴും തീരദേശ ജനവിഭാഗങ്ങളെ ഉറപ്പായും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പദ്ധതികളുടെ ഭാഗമായി തീരദേശത്തുള്ളവരുടെ മക്കൾക്ക് നിശ്ചിത ശതമാനം ജോലി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുസാറ്റിൽ നടന്ന തീരദേശ-കാലാവസ്ഥാ കൂടിയാലോചനാ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യബന്ധന മേഖലയ്ക്കായി 'ഫിഷറീസ് സബ്‌സിഡി പ്ലാൻ' എന്ന പേരിൽ വിപ്ലവകരമായ പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ പൂർണ്ണമായും ചേർത്തുനിർത്തുന്ന രാജ്യത്തെ ഒന്നാമത്തെ സർക്കാരായി മാറുക എന്നതാണ് ലക്ഷ്യം. എപ്പോഴും തീരദേശവാസികൾക്കൊപ്പമാണ് സർക്കാരെന്നും ഇതിനായി എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.