റജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ നിയമനം ചട്ടവിരുദ്ധം: ഗവർണർക്കു പരാതി നൽകി

  1. Home
  2. Kerala

റജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ നിയമനം ചട്ടവിരുദ്ധം: ഗവർണർക്കു പരാതി നൽകി

KS Anil kumar


ജിസ്ട്രാർ പദവിയിൽ കെഎസ് അനിൽകുമാറിന്റെ നിയമനം ചട്ടവിരുദ്ധം എന്ന് ആരോപിച്ച് ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ഫോറം ആണ് പരാതി നൽകിയത്. റജിസ്ട്രാർ പദവിയിൽ നിന്ന് അനിൽകുമാറിനെ ഉടൻ നീക്കം ചെയ്യണമെന്നാണ് പരാതിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അനിൽകുമാർ തുടരുന്നത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണെന്നും യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഈ നിയമനമെന്നും പരാതിയിൽ പറയുന്നു.

അതേസമയം, പരാതിയിൽ കഴമ്പില്ലെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കുന്നു. അനിൽകുമാറിന്റെ നിയമനം നേരിട്ടാണെന്നും ഡെപ്യൂറ്റേഷൻ നിയമനം അല്ലെന്നു യൂണിവേഴ്സിറ്റി പറയുന്നു. 12/ 1 പ്രകാരം നിയമനത്തിന് യോഗ്യത ഉള്ളവരെ പരിഗണിക്കാം എന്നും വിശദീകരിക്കുന്നു.