കോഴിക്കോട്ട് അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; ബ്രസീൽ ഫാൻസിന് മർദ്ദനം

  1. Home
  2. Kerala

കോഴിക്കോട്ട് അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; ബ്രസീൽ ഫാൻസിന് മർദ്ദനം

police register case against assam native


ലോകകപ്പ് ഫൈനൽ ആവേശത്തിനിടയിൽ കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ബ്രസീൽ ആരാധകന് ക്രൂരമായി മർദ്ദനമേറ്റു. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസിനാണ് മർദ്ദനമേറ്റത്.

അക്രമികൾ ഷാനിസിന്റെ വീടിന് നേരെയും ആക്രമണം നടത്തുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തതായി പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂർ സ്വദേശികളായ നിഖിൽ, രഞ്ജിത്ത് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് സംഘർഷ സാധ്യതകൾ ഒഴിവാക്കാൻ നഗരത്തിൽ പോലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്.