ഭാര്യയുമായുള്ള തർക്കത്തിനിടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു

  1. Home
  2. Kerala

ഭാര്യയുമായുള്ള തർക്കത്തിനിടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു

Arrest


ഭാര്യയുമായുള്ള തർക്കത്തിനിടെ മൂന്നു മാസം പ്രായമുള്ള കൈക്കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു. കണിയാപുരം സ്വദേശി വി‌ഷ്‌ണുവാണ് ഈ ക്രൂരത ചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ജംക്‌ഷനിൽ വെച്ചായിരുന്നു സംഭവം നടന്നത്. വിഷ്‌ണു മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.