ഓൺലൈനായിനെതർലാൻ്റിൽ നിന്നും മയക്കുമരുന്ന് ഓർഡർ; യുവാവ് അറസ്റ്റിൽ

  1. Home
  2. Kerala

ഓൺലൈനായിനെതർലാൻ്റിൽ നിന്നും മയക്കുമരുന്ന് ഓർഡർ; യുവാവ് അറസ്റ്റിൽ

online drugs


കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈനായി ഓർഡർ ചെയ്ത് എത്തിച്ച മയക്കുമരുന്ന് പിടികൂടി. നെതർലാൻ്റിൽ നിന്നും ആമസോൺ വഴി എത്തിച്ച 70 എൽ എസ് ഡി സ്റ്റാമ്പാണ് പോസ്റ്റ് ഓഫീസിൽ നിന്നും എക്സൈസ് പിടികൂടിയത്.

മയക്കുമരുന്ന് ഓർഡർ ചെയ്ത കൂത്തുപറമ്പ് പാറാൽ സ്വദേശി കെ പി ശ്രീരാഗിനെ എക്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന.