ലേഖന വിവാദം; ദേശാഭിമാനിയിൽ അച്ചടക്ക നടപടി, കെ.ആർ. അജയനെ മാറ്റി
'കള്ളൻ വിജയൻ' എന്ന എന്ന ലേഖനവുമായി ബദ്ധപ്പെട്ട വിവാദത്തിൽ ദേശാഭിമാനിയിൽ അച്ചടക്ക നടപടി. വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്നും കെ ആർ അജയനെ മാറ്റി.പകരം ടി ചന്ദ്രമോഹനാണ് ചുമതല. വാരാന്തപ്പതിപ്പ് ഞായറാഴ്ച വിതരണം ചെയ്യാൻ കഴിയാതിരുന്നതിലും കളളൻ വിജയൻ എന്ന തലക്കെട്ടിൽ ലേഖനം തയാറാക്കാനിടയായതിലും കെ.ആർ.അജയനോട് ദേശാഭിമാനി വിശദീകരണം തേടിയിരുന്നു.
പിന്നാലെ ഇന്ന് വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായ ന്യൂസ് എഡിറ്റർ കെആർ അജയന്റെ ഓഫീസ് മുറി പൂട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വാരാന്തപ്പതിപ്പ് ന്യൂസ് എഡിറ്റർ ഉപയോഗിച്ച കംപ്യൂട്ടർ പരിശോധിക്കേണ്ടതുണ്ട് ഇതിന്റെ ഭാഗമായാണ് ഓഫീസ് മുറി പൂട്ടിയതെന്നായിരുന്നു ദേശാഭിമാനി മാനേജ്മെന്റിന്റെ വിശദീകരണം.ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത് നാളെ ഓഫീസിൽ എത്തിയ ശേഷം അന്വേഷണ നടപടികൾ തുടങ്ങും.
