ആര്യാടൻ ഷൗക്കത്തിന്റെ പേര് നിർദേശിച്ചത് ഏകകണ്ഠമായി: വി.ഡി.സതീശൻ; ഷൗക്കത്തിന് അഭിവാദ്യം അറിയിച്ച് വി.എസ്. ജോയ്

  1. Home
  2. Kerala

ആര്യാടൻ ഷൗക്കത്തിന്റെ പേര് നിർദേശിച്ചത് ഏകകണ്ഠമായി: വി.ഡി.സതീശൻ; ഷൗക്കത്തിന് അഭിവാദ്യം അറിയിച്ച് വി.എസ്. ജോയ്

aryadan shoukath


നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തെ പ്രഖ്യാപിച്ചതിനെക്കുറിച്ച് രാഷ്ട്രീയചർച്ച തുടരുകയാണ്. എന്നാൽ സംസ്ഥാനത്തെ നേതാക്കൾ ഏകകണ്ഠമായാണ് ആര്യാടൻ ഷൗക്കത്തിന്റെ പേര് നിർദേശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു .തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നാളെ മുതൽ ആരംഭിക്കുമെന്നും നിലമ്പൂരിൽ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഞായറാഴ്ച ആയതിനാലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് കോൺഗ്രസ് അധ്യക്ഷൻ ഡൽഹിയിൽ എത്തേണ്ട താമസം ഉണ്ടായിരുന്നു. അദ്ദേഹം ഒപ്പിട്ടാൽ മാത്രമേ തീരുമാനം പുറത്തിറക്കാൻ സാധിക്കുകയുള്ളൂ. ഇതിനെക്കാൾ വേഗത്തിൽ ആരാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും സതീശൻ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ച് വി.എസ്. ജോയ് ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവച്ചു.