ആര്യാടന്‍ ഷൗക്കത്ത് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

  1. Home
  2. Kerala

ആര്യാടന്‍ ഷൗക്കത്ത് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

aryadan shoukath


നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് , എംഎല്‍എയായി ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും.നിയമസഭയില്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ച് വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.

ഈ മാസം 23ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചത്. 2016 നുശേഷം ആദ്യമായാണ് മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുന്നത്.

നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന് മുന്നിലാണ് ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്യുക. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചെത്തുന്നവരുടെ സത്യപ്രതിജ്ഞ നിയമസഭാ സമ്മേളന കാലയളവിലല്ലെങ്കില്‍ സാധാരണയായി സ്പീക്കറുടെ ചേംബറിലാണ് നടത്താറുള്ളത്. യുഡിഎഫിന്റെ ആവശ്യപ്രകാരമാണ് ശങ്കരനാരായണന്‍ തമ്പി ഹാളിലേക്ക് സത്യപ്രതിജ്ഞ മാറ്റിയതെന്നാണ് വിവരം.