‘പതിവുപോലെ ഞാൻ തോറ്റു; രാഷ്ട്രീയത്തിന്റെ പേരിൽ എന്നെ വെറുക്കരുത്’; തൃശൂരിലെ തോൽവിയിൽ പത്മജ വേണുഗോപാൽ

  1. Home
  2. Kerala

‘പതിവുപോലെ ഞാൻ തോറ്റു; രാഷ്ട്രീയത്തിന്റെ പേരിൽ എന്നെ വെറുക്കരുത്’; തൃശൂരിലെ തോൽവിയിൽ പത്മജ വേണുഗോപാൽ

ADMAJA


തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വൈകാരികമായ പ്രതികരണവുമായി ബി.ജെ.പി സ്ഥാനാർഥി പത്മജ വേണുഗോപാൽ രംഗത്തെത്തി. തൃശൂരിൽ പതിവുപോലെ താൻ തോറ്റെന്നും എന്നാൽ രാഷ്ട്രീയത്തിന്റെ പേരിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നും പത്മജ വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. എവിടെ മത്സരിച്ചാലും തന്നെ തോൽപ്പിക്കണമെന്നത് ദൈവനിശ്ചയമാണെന്നും അതുകൊണ്ട് തന്നെ ഈ പരാജയം തന്റെ മനസ്സിനെ ബാധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. എൽ.ഡി.എഫിനെ പുറത്താക്കാൻ ചിഹ്നം മാത്രം നോക്കി ആളുകൾ കോൺഗ്രസിനും ലീഗിനും വോട്ട് ചെയ്ത സുനാമിയിൽ താനൊരു വ്യക്തി മാത്രമാണെന്ന് പത്മജ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തിന്റെ പേരിൽ തന്നെ ചീത്ത വിളിക്കരുതെന്നും താൻ കേട്ടിട്ടില്ലാത്ത തെറികളാണ് പലരും വിളിക്കുന്നതെന്നും പത്മജ സങ്കടത്തോടെ പറഞ്ഞു. രാഷ്ട്രീയപരമായ തോൽവികൾ തന്നെ വേദനിപ്പിക്കില്ലെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ സങ്കടമുണ്ടാക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. തന്റെ സഹോദരൻ തന്നെക്കുറിച്ച് പലതും പറഞ്ഞിട്ടുണ്ടെങ്കിലും തനിക്ക് ഇപ്പോഴും രക്തബന്ധമുണ്ടെന്നും പത്മജ പറഞ്ഞു.

ചേട്ടന് തന്നെ വിമർശിക്കാൻ അവകാശമുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അതുകൊണ്ട് ഇപ്പോൾ അത്തരം വാക്കുകളിൽ തനിക്ക് സങ്കടമില്ലെന്നും അവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും തൃശൂർ വിട്ടുപോകില്ലെന്നും അധികണമില്ലാതെ തന്നെ ജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കുചേരാൻ അവിടെയുണ്ടാകുമെന്നും പത്മജ അറിയിച്ചു. താൻ പാവമാണെന്നും നല്ലൊരു മനസ്സിന് ഉടമയാണെന്നും ആളുകൾ തിരിച്ചറിയണമെന്നും അവർ ആഗ്രഹം പ്രകടിപ്പിച്ചു.