ആശമാരുടെ സമരം സുവർണലിപികളിൽ രേഖപ്പെടുത്തും: വി.ഡി. സതീശൻ

  1. Home
  2. Kerala

ആശമാരുടെ സമരം സുവർണലിപികളിൽ രേഖപ്പെടുത്തും: വി.ഡി. സതീശൻ

IMAGE


ആശമാരുടെ സമരം സുവർണലിപികളിൽ രേഖപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആശമാരുടെ രാപ്പകൽ സമരയാത്രയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശമാരുടെ വിഷയം പ്രതിപക്ഷം നിയമസഭയിൽ നിരവധിതവണ ഉന്നയിച്ചു എന്നാൽ സംസ്ഥാനത്തെ ഭരണകൂടം സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഇത് കേരളത്തിലെ സ്ത്രീകളുടെ സമരമാണ്. കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ചവരാണ് ആശമാർ.അവരെയാണ് സർക്കാർ അപമാനിക്കാൻ ശ്രമിച്ചതെന്നും എന്നും വി.ഡി. സതീശൻ പറഞ്ഞു.

ആശമാരുടെ സമരം ധൈര്യശാലികൾ പങ്കെടുക്കുന്ന പരിപാടിയാണ്, ജയിച്ച ശേഷം മാത്രമേ ഇത് അവസാനിക്കൂ എന്ന് എസ്യുസിഐ നേതാവ് എസ്. മിനി പറഞ്ഞു. യുഡിഎഫ് അധികാരത്തിൽവന്നാൽ ആശമാരുടെ ഓണറേറിയം വർധിപ്പിക്കുമെന്ന തീരുമാനം ആദ്യ ക്യാബിനറ്റിൽ പാസാക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മിനി പറഞ്ഞു.