ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണം: അർധരാത്രി വീട്ടിൽ നിന്ന് ഭയന്നോടി ഭാര്യയും കുഞ്ഞും

  1. Home
  2. Kerala

ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണം: അർധരാത്രി വീട്ടിൽ നിന്ന് ഭയന്നോടി ഭാര്യയും കുഞ്ഞും

Domestic violence


താമരശ്ശേരിയിൽ ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണം ഭയന്ന് അർധരാത്രിയിൽ വീട്ടിൽ നിന്ന് ഭയന്നോടി ഭാര്യയും കുഞ്ഞും. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മകളെയുമാണ് ഭർത്താവ് നൗഷാദ് ക്രൂരമായി ആക്രമിച്ചത്.ആക്രമണത്തിൽ യുവതിയുടെ തലയ്ക്കുൾപ്പടെ പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം.തങ്ങളെ വെട്ടിക്കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നാതായി യുവതി താമരശ്ശേരി പൊലീസിന് മൊഴി നൽകി. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി നസ്ജ കുഞ്ഞിനെയും കൊണ്ട് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് നസ്ജയെ ആശുപത്രിയിൽ എത്തിച്ചത്. ഇതിന് മുൻപും നൗഷാദ് തന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്ന് നസ്ജ പൊലീസിന് മൊഴി നൽകി.