ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;പ്രതികൾക്ക് ജാമ്യമില്ല
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കേസിൽ സിപിഎം പ്രവർത്തകരായ മൂന്ന് പ്രതികൾക്ക് ജാമ്യമില്ല.ഏഴാം പ്രതി അനിൽകുമാർ, 21-ാം പ്രതി വിജയ്, 24-ാം പ്രതി നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട‌്യാ നിലനിൽക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെയാണ് പ്രതികൾ ആക്രമിച്ചത്
