റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

  1. Home
  2. Kerala

റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

ed


റെയ്ഡിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അസാധാരണ നീക്കവുമായി ഇ.ഡി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ വധശ്രമത്തിൽ ഇഡി പിഎംഎൽ‌എ പ്രകാരം കേസ് എടുത്തു. കള്ളപ്പണക്കേസിന്റെ അന്വേഷണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നാണ് ഇ.ഡിയുടെ ആരോപണം.വധശ്രമ കേസിൽ പി എംഎൽഎ ചുമത്തുന്നത് ഇതാദ്യമായിട്ടാണ്.

സംഭവത്തിൽ സി.പി.ഐ.എം നേതാക്കൾക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. കേസിലെ മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചതിലും ഇ.ഡി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ നേരത്തെ തന്നെ ഇ.ഡി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വീണ ടിയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.സി.എം.ആർ.എല്ലിലെ ഓഡിറ്റർമാരോടും ജീവനക്കാരോടും ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്.