നിയമസഭാ കയ്യാങ്കളി കേസ്: യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ അവസാന കേസും ഹൈക്കോടതി റദ്ദാക്കി

  1. Home
  2. Kerala

നിയമസഭാ കയ്യാങ്കളി കേസ്: യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ അവസാന കേസും ഹൈക്കോടതി റദ്ദാക്കി

assembly


നിയമസഭയിൽ എൽഡിഎഫ് വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. മുൻ എംഎൽഎ എ.ടി. ജോർജിനെതിരായ കേസ് റദ്ദാക്കിയതോടെയാണ് ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അവസാനിച്ചത്. വനിതാ എംഎൽഎമാരെ യുഡിഎഫ് പ്രതിനിധികൾ അപമര്യാദയായി നേരിട്ടെന്ന ആരോപണത്തിലായിരുന്നു പോലീസ് കേസെടുത്തിരുന്നത്.

നേരത്തെ മുൻ എംഎൽഎമാരായ ഡൊമനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരെയുള്ള കേസുകളും ഹൈക്കോടതി തള്ളിയിരുന്നു. ഇതേ സംഭവവികാസങ്ങളുടെ തുടർച്ചയായി എ.ടി. ജോർജിനെതിരെ ചുമത്തിയ കേസും നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്.