'പദ്മശ്രീക്ക് ആരാണ് നോമിനേറ്റ് ചെയ്തതെന്ന് അറിയില്ല; അറിയുന്നത് സമ്മതം ചോദിക്കാൻ വിളിച്ചപ്പോൾ'; ഗൗരീലക്ഷ്മി ബായി

  1. Home
  2. Kerala

'പദ്മശ്രീക്ക് ആരാണ് നോമിനേറ്റ് ചെയ്തതെന്ന് അറിയില്ല; അറിയുന്നത് സമ്മതം ചോദിക്കാൻ വിളിച്ചപ്പോൾ'; ഗൗരീലക്ഷ്മി ബായി

gowri lakshmi-bai


പദ്മശ്രീ പുരസ്‌കാരത്തിനായി ആരാണ് നോമിനേറ്റ് ചെയ്തതെന്ന് അറിയില്ലെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരീലക്ഷ്മി ബായി. പത്മിശ്രീക്കായി പരിഗണിക്കുന്നതിനെ കുറിച്ച് അറിയില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് സമ്മതം ചോദിക്കാൻ വിളിച്ചപ്പോഴാണ് അറിയുന്നത്. അല്ലാതെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്ന് ഗൗരീലക്ഷ്മി ബായി മാധ്യമങ്ങളോട് പറഞ്ഞു.

'വിളിച്ചപ്പോൾ എന്നെപ്പറ്റി തന്നെയാണോ നിങ്ങൾ പറയുന്നതെന്ന് എടുത്ത് ചോദിച്ചു. മാധ്യമങ്ങളിലൂടെ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. എല്ലാം പത്മനാഭസ്വാമിയുടെ കൃപ'- ഗൗരീലക്ഷ്മി ബായി പറഞ്ഞു. ആദ്യമായാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗത്തിന് പദ്മശ്രീ ലഭിക്കുന്നത്. 
കാർത്തിക തിരുനാൾ ലക്ഷ്മിഭായിയുടെയും ്ര്രെലഫണന്റ് കേണൽ ഗോദവർമ്മ രാജയുടെയും പുത്രിയായി 1945ലായിരുന്നു ജനനം. വിമെൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയെങ്കിലും സാഹിത്യവും ജീവകാരുണ്യ പ്രവർത്തനങ്ങളും ജീവിതവ്രതമാക്കി. ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനന്തിരവളാണ്.