നെഞ്ചിന് ഇത്രയും തൊലിക്കട്ടിയുണ്ടോയെന്നാണ് അന്ന് പിണറായി ചോദിച്ചത്; 2013ലുണ്ടായ കല്ലേറ് കേരളം മറക്കില്ല എന്ന് ചാണ്ടി ഉമ്മൻ
കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെ വിമർശിച്ചും 2013-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരെയുള്ള കല്ലേറിനെ ഓർമിപ്പിച്ചും ചാണ്ടി ഉമ്മൻ എംഎൽഎ . ഉമ്മൻചാണ്ടിക്ക് നേരെ കല്ലെറിഞ്ഞതിന് അന്ന് കൃത്യമായ ദൃശ്യങ്ങളും തെളിവുകളും ഉണ്ടായിരുന്നിട്ടും ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പറഞ്ഞത് ഇത്രയും തൊലിക്കട്ടിയുണ്ടെന്ന് അറിയാമെന്നായിരുന്നു എന്നായിരുന്നു എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.2013ലുണ്ടായ കല്ലേറ് കേരളം മറക്കില്ല എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്ന ഒരു ദൃശ്യം പോലും ലഭ്യമല്ല. കൃത്യം പതിമൂന്ന് വർഷം മുൻപാണ് കണ്ണൂരിൽ വെച്ച് തന്റെ പിതാവിന്റെ വണ്ടിക്ക് നേരെ ലാത്തിയും കല്ലുമെറിഞ്ഞു. കല്ല് ചെന്ന് വീഴുന്ന ദൃശ്യവും കാറിന്റെ്‌റെ ഗ്ലാസ് തകരുന്ന ചിത്രമുണ്ട്. നെഞ്ചെത്ത് കല്ല് കൊള്ളുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഹർത്താലിനും സമരത്തിനും എതിരായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിന്റെ സുരക്ഷയെക്കുറിച്ചാണ് അന്ന് ഉമ്മൻചാണ്ടി ചോദിച്ചിരുന്നത്. എന്നാൽ ഇന്ന് എന്തെങ്കിലും ഉണ്ടായാൽ ആദ്യം പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണ് എന്നും ചാണ്ടി ഉമ്മൻ വീഡിയോയിലൂടെ പറഞ്ഞു
