മുഖ്യമന്ത്രിയുടെ ഹമാസ് സമ്മേളനത്തിൽ അരിപ്പ തൊപ്പിക്കാരും മുല്ലാക്കമാരും മാത്രം; കെ സുരേന്ദ്രൻ

  1. Home
  2. Kerala

മുഖ്യമന്ത്രിയുടെ ഹമാസ് സമ്മേളനത്തിൽ അരിപ്പ തൊപ്പിക്കാരും മുല്ലാക്കമാരും മാത്രം; കെ സുരേന്ദ്രൻ

k surendran


 സംസ്ഥാന സർക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരെയും ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഹമാസ് അനുകൂല സമ്മേളനത്തിൽ അരിപ്പ തൊപ്പിക്കാരും മുല്ലാക്കമാരും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവി ആണോ എന്ന സംശയമുണ്ടെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ട് പിണറായിയും സിപിഎമ്മും നടത്തുന്ന ദുഷ്ടലാക്ക് തിരിച്ചറിയാൻ കഴിയാത്ത ഒരേയൊരു കൂട്ടർ നമ്മുടെ നാട്ടിലുണ്ടെങ്കിൽ അത് കേരളത്തിലെ കോൺഗ്രസ് മാത്രമാണെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു. കൂടാതെ, പാലസ്തീൻ – ഇസ്രായേൽ വിഷയത്തിന്റെ മറവിലുള്ള ഹമാസ് അജണ്ടയാണ് പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും അജണ്ട. പിണറായി വിജയന്റെ അജണ്ട അതുപോലെ നടപ്പിലാക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു.