രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ അതിജീവിത ഹൈക്കോടതിയിൽ

  1. Home
  2. Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ അതിജീവിത ഹൈക്കോടതിയിൽ

RAHUL MANKOOTTATHIL


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത ഹൈക്കോടതിയിൽ. കേസിൽ കക്ഷിചേരാൻ അതിജീവിത അപേക്ഷ നൽകി. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണം. വലിയ സൈബർ ആക്രമണം തനിക്ക് നേരിടേണ്ടി വരുന്നു എന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ആദ്യ കേസിലെ മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കാനിരിക്കവേ ആണ് അതിജീവിത ഹൈക്കോടതിയ സമീപിച്ചത്.

പരാതി കൊടുത്തതിന്റെ പേരിൽ പല തരത്തിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ചില കാര്യങ്ങൾ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനുണ്ട്. അതുകൊണ്ട് തന്നെ ഈ കേസിൽ കക്ഷി ചേർക്കണം. തന്റെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ കോടതി തീരുമാനമെടുക്കാവൂ എന്നും അതിജീവിത ഹർജിയിൽ പറയുന്നു

രാഹുലിനെതിരായ ആദ്യകേസിലാണ് കീഴ്ക്കോടതി ജാമ്യം നിഷേധിക്കുകയും പിന്നീട് മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. രണ്ടാം കേസിൽ മാത്രമാണ് നിലവിൽ രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ആദ്യ കേസിൽ പരാതിക്കാരിയുടെ എല്ലാ വാദങ്ങളും പരിഗണിച്ചു കൊണ്ടാണ് കീഴ്‌കോടതി ജാമ്യഹർജി തള്ളിയത്. പിന്നീട് മുൻകൂർജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ വന്നപ്പോൾ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞിരുന്നു. ജാമ്യഹർജിയിൽ തീരുമാനുമുണ്ടാകുന്നത് വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടുകയും ചെയ്തു.