അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; നാളെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് സൂചന

  1. Home
  2. Kerala

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; നാളെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് സൂചന

rahul


അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ രാവിലെ 11 മണിവരെയാണ് തിരുവനന്തപുരം ജില്ല കോടതി കസ്റ്റഡിയിൽ വിട്ടത്. കേസിലെ തുടർ തെളിവെടുപ്പ് പൂർത്തിയാക്കാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകുകയായിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ലെന്നും രാഹുൽ പറഞ്ഞു.കിഡ്‌നിക്ക് പ്രശ്നമായത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത് .കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ആദ്യം അറസ്റ്റിലാകുന്നത് രാഹുൽ ഈശ്വറാണ്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ. രണ്ടുതവണ മുൻകൂർജാമ്യാഅപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു. നാളെ രാഹുൽ ജാമ്യാപേക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്നാണ് വിവരം.