അതിജീവിതയെ അധിക്ഷേപിച്ച കേസ്; രഞ്ജിത പുളിക്കൻ കസ്റ്റഡിയിൽ

  1. Home
  2. Kerala

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രഞ്ജിത പുളിക്കൻ കസ്റ്റഡിയിൽ

IMAGE


രാഹുൽ മാങ്കുട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചന്ന കേസിൽ  പത്തനംതിട്ടയിലെ കോൺഗ്രസ് പ്രവർത്തകയായ രഞ്ജിത പുളിക്കൻ കസ്റ്റഡിയിൽ. പത്തനംതിട്ട സൈബർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് കേസ്.ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബർ പൊലീസ് രഞ്ജിതയ്‌ക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.കേസെടുത്തതിന് പിന്നാലെ രജിത പുളിക്കൽ ഒളിവിലായിരുന്നു. കോട്ടയത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.രാഹുൽ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോൾ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു.അന്ന് തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ആ കേസിൽ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നൽകി. എന്നാൽ രാഹുലിനെതിരെ മൂന്നാമതു പരാതി വന്നപ്പോഴും രഞ്ജിത സൈബർ അധിക്ഷേപം നടത്തുകയായിരുന്നു