ആരോഗ്യ മന്ത്രിയെ ആക്രമിച്ച സംഭവം; സ്പീക്കർ എ എൻ ഷംഷീറിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്
ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ കെ എസ് യു ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി നൽകി കോൺഗ്രസ്. സ്പീക്കറിന്റെ ഗൂഢാലോചന അന്വേഷിക്കണം , ഫോൺ പരിശോധിക്കണം ഇന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ആണ് പരാതി നൽകിയത്.
മന്ത്രി നിന്നിരുന്നതിന്റെ വലതുഭാഗത്തേക്ക് കരിങ്കൊടിയുമായി വന്ന കെ എസ് യുക്കാരനാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ കെ എസ് യുക്കാർ മന്ത്രിയുടെ സമീപത്തേക്ക് എത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഗൺമാനാണ് ദൃശ്യത്തിലുള്ളതെന്നും കെ എസ് യു ആരോപിക്കുന്നു.
