അരുവിക്കരയിൽ പൊലീസ് സംഘത്തിന് നേരെ ആക്രമണം; ക്രിമിനൽ കേസ് പ്രതി റിമാൻഡിൽ

  1. Home
  2. Kerala

അരുവിക്കരയിൽ പൊലീസ് സംഘത്തിന് നേരെ ആക്രമണം; ക്രിമിനൽ കേസ് പ്രതി റിമാൻഡിൽ

arrested


തിരുവനന്തപുരം അരുവിക്കരയിൽ പൊലീസ് സംഘത്തെ ആക്രമിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. വട്ടക്കുളം സ്വദേശി സഞ്ജുവാണ് പിടിയിലായത്. ഇയാൾ പൊലീസ് ജീപ്പിന്റെ ചില്ലുകളും അടിച്ചുതകർത്തു.

രാത്രിയിൽ അരുവിക്കര മൈലം കോളനിയിൽ ഏറ്റുമുട്ടൽ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു പൊലീസ് സംഘം. പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തിയ സഞ്ജു ഗ്രേഡ് എസ്ഐയെ ക്രൂരമായി മർദിക്കുകയും പൊലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു.

തുടർന്ന് കൂടുതൽ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ സഞ്ജുവിനെ കീഴടക്കി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഇരുപതോളം ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.