റിയാദിലെ വിമാനത്താവളത്തിലെ ആക്രമണം; കൊച്ചിയിൽ നിന്നും കരിപ്പൂരിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കി

  1. Home
  2. Kerala

റിയാദിലെ വിമാനത്താവളത്തിലെ ആക്രമണം; കൊച്ചിയിൽ നിന്നും കരിപ്പൂരിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കി

image


റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തെത്തുടർന്ന് കൊച്ചിയിൽ നിന്നും കരിപ്പൂരിൽ നിന്നുമുള്ള സൗദി വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് സൗദിയിലേക്കുള്ള ആറ് സർവീസുകളാണ് റദ്ദാക്കിയത്. നാളത്തേക്കുള്ള മൂന്ന് സർവീസുകളും ചൊവ്വാഴ്ചത്തെ റിയാദ്‌കൊച്ചി ആകാശ എയർ സർവീസും ഇതിൽ ഉൾപ്പെടുന്നു.

കരിപ്പൂരിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന മൂന്ന് വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ 9.55ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസിന്റെ എസ്വി 713, രാവിലെ 9.10ന് പുറപ്പെടേണ്ടിയിരുന്ന ഫ്‌ലൈനാസിന്റെ എക്സ്വൈ 328, രാത്രി 8.15ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 321 എന്നീ വിമാനങ്ങളുടെ സർവീസുകളാണ് റദ്ദാക്കിയത്.

വിമാന സർവീസുകൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തേ അറിയിച്ചിട്ടുണ്ടെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി. സൗദിയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർന്നുള്ള സർവീസുകൾ ഷെഡ്യൂൾ ചെയ്യുകയെന്നും അധികൃതർ അറിയിച്ചു.