അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ സർക്കാർ

  1. Home
  2. Kerala

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ സർക്കാർ

   supreme court


അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ സർക്കാർ.കേസിൽ കുറ്റാരോപിതനായ ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ശക്തമായ നിയമനടപടി തുടരാനാണ് സർക്കാർ തീരുമാനം.മധുവിന് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കുമെന്നും വക്തമാക്കി.

ഹൈക്കോടതി വിധിക്ക് പിന്നാലെ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസിൽ തുടർന്ന് സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ചും സുപ്രിംകോടതിയിൽ നൽകേണ്ട അപ്പീലിനെക്കുറിച്ചും ഇവർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഒന്നാം പ്രതിയെ വെറുതെവിട്ടതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ സർക്കാർ പൂർണ പിന്തുണയും നിയമസഹായവും നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം, മുഖ്യമന്ത്രി നൽകിയ ഉറപ്പിലും സർക്കാരിന്റെ പിന്തുണയിലും തങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു. മുഴുവൻ പ്രതികൾക്കും തക്കതായ ശിക്ഷ ലഭിക്കണമെന്ന ആവശ്യത്തിലാണ് കുടുംബം.