സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമം ഹീനമെന്ന് ചാണ്ടി ഉമ്മൻ

  1. Home
  2. Kerala

സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമം ഹീനമെന്ന് ചാണ്ടി ഉമ്മൻ

Chandy Oommen


എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ കേരളത്തിന്റെ പൊതുസമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണെന്നും അദ്ദേഹം കേരളത്തിന്റെ സ്വത്താണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. തന്നെ കാണാനെത്തുന്നവരോട് ഏറെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് സുകുമാരൻ നായരെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വ്യക്തിക്കും അവരുടേതായ പെരുമാറ്റ രീതികളും ശൈലികളും ഉണ്ടാകും. എന്നാൽ അതിനെ മറ്റൊരു തരത്തിൽ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമങ്ങൾ വളരെ ഹീനമാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.