തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; എസ്.ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

  1. Home
  2. Kerala

തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; എസ്.ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

police      


നെയ്യാറ്റിൻകരയിൽ തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. നടരാജ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയായ സനോജിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ എസ്.ഐ അക്ഷയ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ആന്റണി മിറാണ്ട, നിതിൻ സുകുമാരൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ നിതിൻ സുകുമാരൻ്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ സ്ഥിരം കുറ്റവാളിയാണ് സനോജ്.ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്.സംഭവത്തിന് പിന്നാലെ നെയ്യാറ്റിൻകരയിൽ വെച്ച് പ്രതി സനോജിനെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.