പരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ

  1. Home
  2. Kerala

പരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ

image


തിരുവനന്തപുരം ആറ്റിങ്ങൽ കച്ചേരി ജങ്ഷന് സമീപം വാഹന പരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.വാഹന പരിശോധനക്കിടെ തടഞ്ഞപ്പോൾ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് എംവിഡി ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റിന് മുകളിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, സ്പീഡ് ബ്രേക്കർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ റോഡിന് നടുവിൽ നിന്ന് ഉദ്യോഗസ്ഥൻ വാഹനം തടഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്.നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.