പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് ഒളിവിൽ

  1. Home
  2. Kerala

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് ഒളിവിൽ

police register case against assam native


കൊച്ചി പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഒളിവിൽ. കിഴക്കെ ഐമുറി സ്വദേശി ജാൻസിയെയാണ് ഭർത്താവ് ബിജു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടയിലും മുതുകിലും രണ്ട് കൈകളിലും ഗുരുതരമായി പരിക്കേറ്റ ജാൻസിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിജുവിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന്റെ കാരണം എന്നാണ് പ്രാഥമിക വിവരം. പ്ലേവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ജാൻസി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുന്ന വഴിയാണ് ഒളിഞ്ഞു നിന്ന് ബിജു ആക്രമിച്ചത്.