കൊച്ചിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ

  1. Home
  2. Kerala

കൊച്ചിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ

image


ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. കൊല്ലം സ്വദേശിയായ രാഹുലിനെയും തിരുവനന്തപുരം ഇടവ സ്വദേശിയായ ഡാനിഷിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സൗത്ത് റെയിൽവേ സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം . മദ്യലഹരിയിലെത്തിയ പ്രതികൾ യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമണശ്രമം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.എന്നാൽ പെൺകുട്ടി ബഹളം വെച്ച് പ്രതികളുടെ കൈയ്യിൽ കടിച്ചു. ഉടൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതാണ് പ്രതികളെ പിടികൂടാൻ സഹായകരമായത്. സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന നിലയിലായിരുന്ന യുവതിക്ക് പൊലീസ് കൗൺസിലിംഗ് നൽകിയ ശേഷമാണ് മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു