വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു
കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു രംഗത്ത്. വ്യാജ പരാതി നല്‍കിയ വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യംരാഷ്ട്രീയ ലക്ഷ്യത്തോടെ തങ്ങൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പാർട്ടിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയതാണെന്നും കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് അതുൽ എം.സി ആരോപിച്ചു. ചെയ്യാത്ത കുറ്റത്തിന് 16 ദിവസം ജയിലിൽ കഴിഞ്ഞു, ഇത് ഭരണകൂട വേട്ടയാടലാണെന്നും അദ്ദേഹം പറഞ്ഞു. നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാൻ പുതിയ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ച് വീണാ ജോർജിന്റെ കഴുത്തിന് പരിക്കേറ്റുവെന്നായിരുന്നു ഗൺമാന്റെ മൊഴി. എന്നാൽ പിന്നീട് കഴുത്തിലെ പരിക്ക് ഉന്തും തള്ളിലും ഉണ്ടായതാണെന്ന് വീണാ ജോർജ് പൊലീസിൽ മൊഴി നൽകിയത്.ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധം നടന്നത്. ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു സംഭവം. മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കള്‍ ഇതില്‍ പ്രതികരിച്ചത്. വീണാ ജോര്‍ജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്ഐആര്‍.കേസിൽ അതുൽ എം.സി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി.എച്ച്, അഹമ്മദ് യാസീൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇവർ ജാമ്യത്തിലാണ്. നിർണായക തെളിവുകൾ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.
