മദ്യപാനം ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ കൊലപാതകശ്രമം; പ്രതി പിടിയിൽ
കോഴിക്കോട് നഗരത്തിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം.ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.ഓട്ടോയിൽ നിന്നിറങ്ങി ഹാഷിമും സംഘവം പോലീസുകാരെ പിടിച്ചുവെച്ച് മർദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
എസ്.കെ. ടെമ്പിൾ റോഡിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മഫ്തിയിൽ പട്രോളിങ് നടത്തി വരുന്നതിനിടെയായിരുന്നു സംഭവം. കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ടി.കെ. രഞ്ജിത്ത്, സിപിഒ അനൂപ് ലാൽ എന്നിവർക്ക് നേരെയാണ് മൂന്നംഘ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. വഖഫ് ബോർഡ് ബിൽഡിങിന് സമീപം റോഡ് സൈഡിൽ വെച്ച് മൂന്നു പേർ മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരിൽ കക്കോടി സ്വദേശി മുഹമ്മദ് ഹാഷി(38)ന്റെ പേരും വിവരവും എഴുതിയെടുത്ത് പറഞ്ഞുവിട്ടിരുന്നു.തുടർന്ന് ജോലി തുടർന്ന് വരുന്നതിനിടെ റോഡിന് എതിർവശത്തുവെച്ച് ഹാഷിം പോലീസുകാരായ രഞ്ജിത്ത്, അനൂപ് എന്നിവർക്ക് നേരെ ഓട്ടോ ഓടിച്ച് ഇടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്ത പോലീസ് ഹാഷിമിനെ അറസ്റ്റുചെയ്തു
