ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; റിപ്പോർട്ട് തേടി ഗതാഗത മന്ത്ര
വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ ട്രാൻസ്‌പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് ജീവനൊടുക്കിയത്. വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർ.ടി.ഒ.യെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്‌നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തന്റെ മരണത്തിന് മോട്ടോർ വാഹന വകുപ്പാണ് ഉത്തരവാദിയെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഷൗക്കത്തിന്റെ ആരോപണത്തിൽ മോട്ടോർ വാഹന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
