തൃശൂരിൽ ഓട്ടോയും 3 വയസുകാരിയും കിണറ്റിൽ വീണു

  1. Home
  2. Kerala

തൃശൂരിൽ ഓട്ടോയും 3 വയസുകാരിയും കിണറ്റിൽ വീണു

accident


തൃശൂർ കുന്നംകുളത്ത് ഓട്ടോറിക്ഷയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു.മരത്തംകോട് സ്വദേശി ബിന്നി വർഗീസിന്റെ മകൾ എൽസയാണ് അപകടത്തിൽപ്പെട്ടത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ സ്റ്റാർട്ട് ആക്കുകയായിരുന്നു.വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടുമുറ്റത്തെ കിണറിന്റെ ആൾമറ തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു.അപകടം നടന്ന ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മരംവെട്ട് തൊഴിലാളികൾ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.