സർക്കാർ ആശുപത്രികളിൽ മരുന്നും ലാബ് പരിശോധനകൾക്കുള്ള റീഏജന്റുകളുടെ ലഭ്യതയും ഉറപ്പാക്കണം; ആരോഗ്യവകുപ്പ് സർക്കുലർ

  1. Home
  2. Kerala

സർക്കാർ ആശുപത്രികളിൽ മരുന്നും ലാബ് പരിശോധനകൾക്കുള്ള റീഏജന്റുകളുടെ ലഭ്യതയും ഉറപ്പാക്കണം; ആരോഗ്യവകുപ്പ് സർക്കുലർ

k mura


സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് കൈമാറണമെന്നും കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും രേഖപ്പെടുത്തണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

ആശുപത്രികളിൽ ലാബ് പരിശോധനകൾക്കാവശ്യമായ റീഏജന്റുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. റീഏജന്റുകളുടെ നിലവിലെ സ്റ്റോക്ക്, ക്ഷാമം, ആവശ്യകത എന്നിവ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ നൽകണം.

റീഏജന്റുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് അവ വാങ്ങാനും അനുമതിയുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് ഇതുസംബന്ധിച്ച സർക്കുലർ നൽകിയത്.