അയോദ്ധ്യാ പ്രതിഷ്ഠ; നാമജപം, കെഎസ് ചിത്രയുടെ പരാമർശം വിവാദമാക്കേണ്ട; സജി ചെറിയാൻ

  1. Home
  2. Kerala

അയോദ്ധ്യാ പ്രതിഷ്ഠ; നാമജപം, കെഎസ് ചിത്രയുടെ പരാമർശം വിവാദമാക്കേണ്ട; സജി ചെറിയാൻ

Saji cheriyan


അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിക്കണമെന്ന ഗായിക കെ എസ് ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ആര്‍ക്കും അഭിപ്രായം പറയാം. വിശ്വാസമുള്ളവര്‍ക്ക് പോകാം. വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേയെന്നും സജി ചെറിയാന്‍ ചോദിച്ചു.

എം ടി വാസുദേവന്‍ നായര്‍ക്കെതിരായ മുന്‍ മന്ത്രി ജി സുധാകരന്റെ പരാമര്‍ശത്തില്‍ അദ്ദേഹത്തോട് തന്നെ അഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാന്‍ എംടി വരേണ്ടതില്ലെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്.