ബക്രീദ് : സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

  1. Home
  2. Kerala

ബക്രീദ് : സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

bakrid holiday


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ബക്രീദി ദിനമായ ശനിയാഴ്ച നേരത്തെ തന്നെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

രണ്ട് ദിവസം അവധി വേണമെന്ന് ചില സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പരിഗണിച്ചിരുന്നില്ല. വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റിയത്തിൽ കടുത്ത വിമർശനവുമായി മുസ്ലിം ലീഗ്, കെഎസ് യു, എസ്‌കെഎസ്എസ്എഫ് എന്നിവർ രംഗത്തെത്തിയിരുന്നു. ഭരണകക്ഷിയായ ഐഎൻഎല്ലും അവധി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾക്കൊടുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചെങ്കിലും സർക്കാർ ഓഫീസുകൾക്ക് നാളെ അവധിയില്ല.