പരസ്യപ്രസ്താവനകൾക്ക് വിലക്ക്; കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദേശവുമായി കെ.പി.സി.സി

  1. Home
  2. Kerala

പരസ്യപ്രസ്താവനകൾക്ക് വിലക്ക്; കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദേശവുമായി കെ.പി.സി.സി

sunny joseph


കോൺഗ്രസിൽ പരസ്യപ്രസ്താവനകൾക്ക് കർശന വിലക്കേർപ്പെടുത്തി കെ.പി.സി.സി. നേതാക്കളും പ്രവർത്തകരും പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നിർദേശിച്ചു. സോഷ്യൽ മീഡിയയിലെ അതിക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നും നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമായതോടെയാണ് കെ.പി.സി.സി ഇടപെടൽ. വിഷയത്തിൽ ഹൈക്കമാൻഡും ഇടപെട്ടതായാണ് സൂചന. ഡൽഹിയിലെത്തുന്ന കെ.പി.സി.സി പ്രസിഡന്റ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി വിശദീകരണം നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിനെതിരായ വിമർശനങ്ങളും ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ രൂക്ഷമായ പരാമർശങ്ങളും പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരുന്നു. തർക്കം കൂടുതൽ രൂക്ഷമായതോടെയാണ് പരസ്യപ്രസ്താവനകൾ ഒഴിവാക്കാൻ കെ.പി.സി.സി കർശന നിർദേശം നൽകിയത്.