വ്യാജ ആധാർ കാർഡുകളുമായി കേരളത്തിൽ; 27 ബംഗ്ലാദേശികൾ അറസ്റ്റിൽ

  1. Home
  2. Kerala

വ്യാജ ആധാർ കാർഡുകളുമായി കേരളത്തിൽ; 27 ബംഗ്ലാദേശികൾ അറസ്റ്റിൽ

arest case


എറണാകുളത്ത് അനധികൃതമായി ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികൾ പിടിയിൽ. മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ആലുവ റൂറൽ പൊലീസും ആന്റി ടെററിസ്റ്റ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുപത്തിയേഴ് പേരെയും അറസ്റ്റ് ചെയ്തത്.

വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിച്ചാണ് ഇവർ കേരളത്തിലെത്തിയത്. ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു എല്ലാവരും ഉണ്ടായിരുന്നത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ ആധാർ കാർഡ് റാക്കറ്റാണ് ഇവരെ സഹായിച്ചതെന്നാണ് വിവരം. ആദ്യമായിട്ടാണ് സംസ്ഥാനത്ത് നിന്ന് ഇത്രയും ബംഗ്ലാദേശികളെ ഒന്നിച്ച് പിടികൂടുന്നത്.