കുഴഞ്ഞുവീണ് പരുക്കേറ്റ 24കാരി മരിച്ചു; സംഭവം ബൈക്കിന്റെ പിന്നിലിരുന്ന് പോകുന്നതിനിടെ

  1. Home
  2. Kerala

കുഴഞ്ഞുവീണ് പരുക്കേറ്റ 24കാരി മരിച്ചു; സംഭവം ബൈക്കിന്റെ പിന്നിലിരുന്ന് പോകുന്നതിനിടെ

arya


ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകൾ ആര്യ (അനിമോൾ–24) ആണ് മരിച്ചത്.

തിരുവല്ലയിൽ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. 28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം. ഫീൽഡ് വർക്കിനു പോകുന്നതിനിടെയാണു കുഴഞ്ഞുവീണത്. സംസ്കാരം ഇന്നു 4ന്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: ആതിര, കണ്ണൻ.