പുലർച്ചെ മൂന്ന് മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം; സമയനിയന്ത്രണത്തിന് പൊലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി

  1. Home
  2. Kerala

പുലർച്ചെ മൂന്ന് മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം; സമയനിയന്ത്രണത്തിന് പൊലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി

image


പഞ്ചനക്ഷത്ര ബാറുകളുടെ പ്രവർത്തനസമയം നിയന്ത്രിക്കാൻ പൊലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി. പുലർച്ചെ മൂന്ന് മണി വരെ പ്രവർത്തിക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകിയിട്ടുള്ള ബാറുകൾക്ക് ആ സമയക്രമം പാലിച്ച് പ്രവർത്തിക്കാമെന്നും കോടതി വ്യക്തമാക്കി. രാത്രി 12ന് ശേഷം പ്രവർത്തനം അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിന് പൊലീസ് നൽകിയ നോട്ടീസും ഹൈക്കോടതി റദ്ദാക്കി.

ഹോട്ടലിലെ ബാറിൽ ലഹരിമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് മഫ്തിയിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ നിയമവിരുദ്ധമായ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് രാത്രി 12ന് ശേഷം ബാർ പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്. ഇതിനെതിരെ ഹോട്ടൽ അധികൃതർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. എക്സൈസ് ലൈസൻസും അബ്കാരി ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന ബാറുകളുടെ സമയക്രമത്തിൽ ഇടപെടാൻ പൊലീസിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.