കേരളത്തില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ബിഡിജെഎസ്; സുരേഷ് ഗോപി സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിൽ അമർഷം

സ്ഥാനാര്‍ത്ഥിത്വവും സീറ്റും സ്വയം പ്രഖ്യാപിച്ചെന്ന പേരിൽ സുരേഷ് ഗോപിയോട് അമർഷം പ്രകടിപ്പിച്ച് ബിഡിജെഎസ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത സമ്മേളനത്തിനിടെ ആയിരുന്നു സ്ഥാനാര്‍ത്ഥിത്വവും സീറ്റും സ്വയം പ്രഖ്യാപിക്കുന്ന രീതിയിൽ സുരേഷ് ഗോപി പ്രസംഗിച്ചത്. ഇതിനെതിരെ ബിഡിജെഎസിന്റെ നേതാക്കൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളില്‍ അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കൊച്ചിയില്‍ വെച്ച് നടന്ന ബിഡിജെഎസ് സംസ്ഥാന പഠന ശിബിരത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞിരുന്ന ബിജെപി നേതാക്കള്‍ എത്തിയില്ല.
ബിജെപിക്കെതിരെ കടുത്ത വിമർശനമാണ് ശിബിരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും നടത്തിയത്. ബിഡിജെഎസ് എന്‍ഡിഎയുമായി കൈകോർത്തതിന് ശേഷം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. തങ്ങള്‍ വഴങ്ങിയാല്‍ എല്‍ഡിഎഫും യുഡിഎഫും താലത്തില്‍ കൊണ്ടുപോകാന്‍ വരും. ആറ് മാസത്തിനകം സംസ്ഥാന സമ്മേളനം നടത്തുകയും പാര്‍ട്ടി കരുത്ത് തെളിയിക്കുകയും ചെയ്യും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ണായക ശക്തിയാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
ബിഡിജെഎസ് രൂപീകരിച്ചതിനു ശേഷമുണ്ടായ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടിയുടെ കരുത്ത് കേരളം കണ്ടതാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികൾക്ക് ലഭിച്ച വോട്ടുകൾ 2000ല്‍ നിന്ന് 20,00030,000 ആയി ഉയർന്നു. ഇന്ന് കേരളത്തില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാന്‍ പാർട്ടിക്കാകും. ഹിന്ദുത്വം കൊണ്ടുമാത്രം കേരളം ഭരിക്കാനാകില്ലെന്നും ന്യൂനപക്ഷ പിന്തുണയും ആവശ്യമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.