സംസ്‌കൃത സർവ്വകലാശാലയിൽ ബീച്ച് വോളിബോൾ ട്രയൽസ് 14ന്

  1. Home
  2. Kerala

സംസ്‌കൃത സർവ്വകലാശാലയിൽ ബീച്ച് വോളിബോൾ ട്രയൽസ് 14ന്

image


ഓൾ ഇന്ത്യ ഇന്റർയൂണിവേഴ്‌സിറ്റി ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പുരുഷ - വനിത ബീച്ച് വോളിബോൾ ടീം രൂപീകരിക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ഫെബ്രുവരി 14ന് രാവിലെ എട്ടിന് സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലുള്ള കായിക പഠന വിഭാഗത്തിൽ നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. 2025 ജൂലൈ ഒന്നിന് 25 വയസ്സ് തികയാത്ത വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ സർവ്വകലാശാല ഐ ഡി കാർഡ്, എസ് എസ് എൽ സി, ആധാർ കാർഡ് എന്നിവ സഹിതം കായിക വിഭാഗത്തിൽ ഹാജരാകണം.