മലബാർ മേഖലയിൽ ബീഫ് വില ഉയരും; ഈ മാസം 15 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ

  1. Home
  2. Kerala

മലബാർ മേഖലയിൽ ബീഫ് വില ഉയരും; ഈ മാസം 15 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ

beef


മലബാർ മേഖലയിൽ ഈ മാസം 15 മുതൽ ബീഫ് വില ഉയരും. ഓൾ കേരള മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് വില വർധനയ്ക്ക് തീരുമാനമായത്.പുതുക്കിയ നിരക്കുപ്രകാരം എല്ലുള്ള ബീഫ് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്ത ബീഫ് കിലോയ്ക്ക് 460 രൂപയുമാകും. നിലവിൽ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമാണ് വില.

കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമുള്ള കന്നുകാലികളുടെ വില വർധനവാണ് ഇറച്ചി വില ഉയരാൻ പ്രധാന കാരണം. കൂടാതെ മാംസ വ്യാപാര മേഖലയിലെ ഉപോത്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയുടെ വില ഇടിവും വിപണിയെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു.പുതിയ നിരക്ക് മറ്റു ജില്ലകളിലും സാഹചര്യം വിലയിരുത്തി ഘട്ടംഘട്ടമായി നടപ്പാക്കാനാണ് സാധ്യത. നിലവിൽ തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ബീഫ് കിലോയ്ക്ക് 520 മുതൽ 600 രൂപ വരെയാണ് വില ഈടാക്കുന്നത്.

അതേസമയം, ട്രോളിംഗ് നിരോധനകാലവും മഴ ശക്തമായതും മൂലം മത്സ്യലഭ്യത കുറഞ്ഞതോടെ മീൻവിലയും ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ച് മത്തി കിലോയ്ക്ക് 600 രൂപയോളമാണ് നിലവിലെ വിപണി വില.