വിലക്കിയിട്ടും അപമര്യാദയായി പെരുമാറി ; എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ ദാസ് മാപ്പ് പറയണം ; കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​ണി​യ​ന്‍

  1. Home
  2. Kerala

വിലക്കിയിട്ടും അപമര്യാദയായി പെരുമാറി ; എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ ദാസ് മാപ്പ് പറയണം ; കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​ണി​യ​ന്‍

nn krishna das


 

 മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രെ അ​ധി​ക്ഷേ​പി​ക്കു​ക​യും ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്ത സി​പി​എം നേ​താ​വും മു​ന്‍ എം​പി​യു​മാ​യ എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സി​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​ണി​യ​ന്‍. സാ​ക്ഷ​ര കേ​ര​ള​ത്തി​നു നി​ര​ക്കാ​ത്ത രീ​തി​യി​ല്‍ മുതിര്‍ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ന​ട​ത്തി​യ നി​ല​വാ​രം കു​റ​ഞ്ഞ​തും അ​സ​ഭ്യം ക​ല​ര്‍ന്ന​തു​മാ​യ പ്ര​സ്താ​വ​ന​യി​ലും പെ​രു​മാ​റ്റ​ത്തി​ലും യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യാ​ന്‍ കൃ​ഷ്ണ​ദാ​സ് ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റ​ജി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും ആ​വ​ശ്യ​പ്പെ​ട്ടു.

മു​തി​ര്‍ന്ന നേ​താ​വി​ന് യോ​ജി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മാ​ന്യ​ത​യും സ​ഭ്യ​ത​യും അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നു​ണ്ടാ​കാ​തി​രു​ന്ന​ത് അ​ത്യ​ന്തം നി​രാ​ശാ​ജ​ന​ക​മാ​ണ്. ചോ​ദ്യ​ങ്ങ​ള്‍ക്കു​ത്ത​രം ന​ല്‍കു​ന്ന​തി​ന് പ​ക​രം അ​ത്യ​ന്തം പ്ര​കോ​പി​ത​നാ​യി ഇ​റ​ച്ചി​ക്ക​ട​യു​ടെ മു​ന്നി​ല്‍ പ​ട്ടി നി​ല്‍ക്കു​ന്ന​തു​പോ​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ പോ​യി നി​ല്‍ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം രോ​ഷാ​കു​ല​നാ​യി പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യൊ​ന്നും പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ അ​ങ്ങ​നെ ത​ന്നെ പ​റ​യു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ആ​വ​ര്‍ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​ന്തം പാ​ര്‍ട്ടി​ക്കാ​ര്‍ ത​ന്നെ വി​ല​ക്കി​യി​ട്ടും എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് അ​പ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.