ഡൽഹി യാത്രയുടെ ഗുണം ബജറ്റിൽ കാണാൻ പറ്റുമെന്ന് വി.വി രാജേഷ്
ഡൽഹി യാത്രയുടെ ഗുണം ബജറ്റിൽ കാണാൻ പറ്റുമെന്ന് തിരുവനന്തപുരം മേയർ വി.വി രാജേഷ്.വികസന പദ്ധതികൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാനാണ് ഈ യാത്രയൊന്നും അദ്ദേഹം പറഞ്ഞു.നഗരസഭയിലെ 50 ബിജെപി കൗൺസിലർമാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിൽ എത്തിയത്.തിരുവനന്തപുരത്ത് ഭരണ സ്തംഭനമില്ല എന്നും അദേഹം കൂട്ടിച്ചേർത്തു. രണ്ട് പ്രധാന ചുമതലക്കാരെ കോർപറേഷനിൽ നിർത്തിയിട്ടുണ്ട്. നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്രയെന്നും അദേഹം വ്യക്തമാക്കി.കേരള എക്‌സ്പ്രസിലാണ് കൗൺസിലർമാരുടെ യാത്ര. 13നാണ് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ച. കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, നിതിൻ ഗഡ്കരി, ജോർജ് കുര്യൻ തുടങ്ങിയവരെയും സന്ദർശിക്കും. 13നാണ് മടക്കം
