മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു; ബേപ്പൂരിൽ 3 തൊഴിലാളികൾക്കു പരുക്ക്

  1. Home
  2. Kerala

മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു; ബേപ്പൂരിൽ 3 തൊഴിലാളികൾക്കു പരുക്ക്

boat


കോഴിക്കോട് ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു. 3 തൊഴിലാളികൾക്കു നിസ്സാര പരുക്ക്. പുലർച്ചെ 5.50ന് കൊച്ചിക്കു പടിഞ്ഞാറ് 22 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. 

17നു വൈകിട്ട് മീൻപിടിക്കാൻ പോയ അൽ നഹീം ബോട്ടിലാണു കപ്പൽ ഇടിച്ചത്. 13 തൊഴിലാളികളുണ്ട്. ഇതിൽ 11 പേർ ബംഗാൾ സ്വദേശികളും 2 തമിഴ്‌നാട് സ്വദേശികളുമാണ്. ഗ്ലോബൽ പീക്ക് എന്ന ചരക്കു കപ്പലാണ് ഇടിച്ചത്.