ഭാരതാംബ വിവാദം: ഗവർണറെ തിരിച്ചുവിളിക്കണമെന്ന് സിപിഐ

രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ.
ആവശ്യം ഉന്നയിച്ച് സിപിഐ രാജ്യസഭാ കക്ഷിനേതാവ് പി.സന്തോഷ് കുമാർ രാഷ്ട്രപതിക്ക് കത്തയച്ചു.കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ ഉടൻ തിരിച്ചുവിളിക്കണമെന്നാണ് ആവശ്യം.
ഭരണഘടനാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ഫെഡറൽ മൂല്യങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്‌തെന്ന് കത്തിൽ പറയുന്നു . നിരവധി സംസ്ഥാനങ്ങളിലെ ഗവർണർമാർ ബിജെപി-ആർഎസ്എസിന്റെ രാഷ്ട്രീയ ഏജൻ്മാരെപ്പോലെ പെരുമാറുന്നു. 1950-ലെ ചിഹ്നങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ)നിയമത്തിന്റെയും, 1971-ലെ ദേശീയ ബഹുമതിയെ അപമാനിക്കൽ തടയൽ നിയമത്തിന്റെയും ലംഘനമാണ് നടന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.