ഭാരതാംബ വിവാദം: ഗവർണർ വിഭാഗീയത സൃഷ്ടിക്കുന്നു ;മന്ത്രി ആർ. ബിന്ദു

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർവകലാശാല വേദിയിൽ പ്രദർശിപ്പിച്ച സംഭവത്തിൽ ഗവർണർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ആരോപിച്ചു. വിഷയത്തിൽ സർക്കാർ ശക്തമായ നിലപാട് ചാൻസിലർ കൂടിയ ഗവർണറിനെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
കാവികൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ല അതിനെ അംഗീകരിച്ചെടുക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്.സർവ്വകലാശാല മതേതര വേദിയാണ് അതിന് നേതൃത്വം കൊടുക്കേണ്ട ചാൻസിലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്, സംഭവവുമായി ബന്ധപ്പെട്ട് സർവ്വകലാശാല നിയമപരമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സെനറ്റ് ഹാളിൽ ഇന്നലെ നടന്ന സംഘർഷത്തെ തുടർന്നുണ്ടായ നാശ നഷ്ടങ്ങളുടെ കണക്ക് എടുക്കാൻ സർവകലാശാല നടപടി തുടങ്ങി. വിഷയത്തിൽ കന്റോൺമെന്റ് പൊലിസ് രണ്ട് കേസെടുത്തു. എസ്എഫ്‌ഐ കെഎസ്യൂ പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു