ഭാരതാംബ ചിത്ര വിവാദം: വിദ്യാഭ്യാസമന്ത്രിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐയുടെ രാജ്ഭവൻ മാർച്ച

  1. Home
  2. Kerala

ഭാരതാംബ ചിത്ര വിവാദം: വിദ്യാഭ്യാസമന്ത്രിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐയുടെ രാജ്ഭവൻ മാർച്ച

image


രാജ്ഭവനിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിന് മുൻപിൽ വിളക്ക് തെളിയിച്ചു വെച്ചതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയതിന്റെ തുടർച്ചയായി രാജ്ഭവനിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധപ്രകടനം നടത്തി.
ഭരണഘടനയുടെ ആമുഖമുൾപ്പെടെ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി പ്രകടനം നടത്തിയത്.

മന്ത്രി പരിപാടിയിൽ പങ്കെടുക്കാനെത്തി ഷോ കാണിച്ചുവെന്നും പ്രകടനത്തിനായി എഴുതി തയ്യാറാക്കിയ പ്രസംഗവുമായി വന്നെന്നും രാജ്ഭവൻ പ്രതികരിച്ചിരുന്നു. വിദ്യാർഥികൾക്ക് തെറ്റായ സന്ദേശമാണ് വിദ്യാഭ്യാസമന്ത്രി നൽകിയതെന്നും രാജ്ഭവൻ പറഞ്ഞു. മന്ത്രിയുടെ പെരുമാറ്റം ഗവർണറെ അപമാനിക്കുന്നതാണെന്നും രാജ്ഭവൻ ഭാരതാംബയുടെ ചിത്രം വിദ്യാഭ്യാസമന്ത്രിയ്ക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ ആരോപിച്ചരുന്നു.